---
title: "പാനൂരിൽ 12 കാരനെ പീഡിപ്പിച്ച മദ്രസ്സാ അദ്ധ്യാപകന് ഇരട്ട ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും"
english_title: "Madrassa teacher who molested 12-year-old boy in Panur gets double life imprisonment, Rs 1 lakh fine"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155841/Madrassa teacher who molested 12-year-old boy in Panur gets double life imprisonment, Rs 1 lakh fine"
published_at: "2023-10-21T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533aef2354ff_images.jpeg"
keywords: []
---

# പാനൂരിൽ 12 കാരനെ പീഡിപ്പിച്ച മദ്രസ്സാ അദ്ധ്യാപകന് ഇരട്ട ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും

> **Lead Summary:** പാനൂരിൽ 12 കാരനെ പീഡിപ്പിച്ച മദ്രസ്സാ അദ്ധ്യാപകന് ഇരട്ട ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും

## Article Content

പാനൂരിൽ 12 കാരനെ പീഡിപ്പിച്ച മദ്രസ്സാ അദ്ധ്യാപകന് ഇരട്ട ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും

മത പഠനത്തിനെത്തിയ 12 കാരനെ പീഡിപ്പിച്ചു എന്ന കേസിൽ പാനൂരിലെ മത പഠന കേന്ദ്രത്തിലെ അധ്യാപകൻ ചാവശ്ശേരിയിലെ പുതിയ പുരയിൽ വീട്ടിൽ അബ്ദുൾ റഷീദി (46) നെ പോക്സോ നിയമ പ്രകാരം ഇരട്ട ജീവപര്യന്തം തടവിനും, ഒരു ലക്ഷം രൂപ പിഴ അടക്കാനും പോക്സോ സ്പെഷൽ കോടതി ജഡ്ജ് റിറ്റി ജോർജ് ശിഷിച്ചു.

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം തടവ് കൂടുതൽ അനുഭവിക്കണം. 2022 ഒക്ടോബർ 23 നാണ് കേസിന്നാ സ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.എം. ഭാസുരി ഹാജരായി. സി.ഐ.എം.പി.ആസാദ്, എസ്.ഐമാരായ സി.സി. ലതീഷ്, മനോഹരൻ തുടങ്ങിയവരാണ് അന്വേഷണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155841/Madrassa teacher who molested 12-year-old boy in Panur gets double life imprisonment, Rs 1 lakh fine)